മാതാപിതാക്കള്‍ കുഞ്ഞിനെ കാറില്‍ ലോക്ക് ചെയ്ത് പോയി, നാട്ടുകാര്‍ ചില്ല് തകര്‍ത്ത് കുഞ്ഞിനെ രക്ഷപെടുത്തി

By Anju N P.08 11 2018

imran-azhar

 

ന്യൂഡല്‍ഹി: മാതാപിതാക്കള്‍ കാറില്‍ ലോക്ക് ചെയ്ത് പോയ പിഞ്ചുകുഞ്ഞിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മീററ്റിലാണ് സംഭവം അരങ്ങേറിയത്.. പ്രാദേശികവാസികളും കച്ചവടക്കാരുമാണ് കുഞ്ഞിനെ കാറില്‍ ലോക്ക് ചെയ്ത രീതിയില്‍ കണ്ടെത്തിയത്. ഏറെ നേരം കഴിഞ്ഞും രക്ഷിതാക്കള്‍ വരാതായതോടെയാണ് നാട്ടുകാര്‍ കാര്‍ ഗ്ലാസ് തകര്‍ത്ത് കുഞ്ഞിനെ രക്ഷിച്ചത്.

 

തുടര്‍ന്ന് പോലീസ് ഇടപെട്ട് കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്തുകയായിരുന്നു. പോലീസ് ഇവര്‍ക്ക് താക്കീത് നല്‍കിയ ശേഷം കുഞ്ഞിനെ മാതാപിതാക്കളുടെ കൂടെ വിട്ടയച്ചു.

 

OTHER SECTIONS