പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം; പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്‌സഭാ നടപടികള്‍ നിര്‍ത്തിവെച്ചു

By vidya.29 11 2021

imran-azhar

 

ന്യൂഡൽഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിനം ലോക്‌സഭ നിര്‍ത്തിവെച്ചു.കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുന്നതിനൊപ്പം കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്ന് പ്രതിപക്ഷം ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

 

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 12 മണിവരെ സഭ നിര്‍ത്തിവച്ചു.പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിവസം അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്‍കുന്ന പതിവ് ഇല്ല.

 

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുനല്‍കിയ നോട്ടിസിനുള്‍പ്പെടെ അതരണാനുമതി നിഷേധിക്കപ്പെട്ടതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

 

ഈ സാഹചര്യത്തിലാണ് ചോദ്യോത്തരവേള ഉപേക്ഷിച്ചുകൊണ്ട് സഭാ നടപടികള്‍ നിര്‍ത്തിവെച്ചത്. 12 മണിക്ക് സഭ വീണ്ടും സമ്മേളിക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ഈ ഘട്ടത്തില്‍ സഭ പരിഗണിക്കും.

 

 

OTHER SECTIONS