ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ

By Anil.22 05 2019

imran-azhar

 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കും. ഭരണപക്ഷം സര്‍വ്വെ ഫലങ്ങളുടെ ആത്മവിശ്വാസത്തിലാണ്. എന്നാല്‍ പ്രതീക്ഷ ഒട്ടും കൈവിടാതെയാണ്‌ പ്രതിപക്ഷവും നിലകൊള്ളുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതടക്കമുള്ള ചര്‍ച്ചകളുമായി ബി.ജെ.പിയും സഖ്യകക്ഷികളും തിരക്കിട്ട കോടിയാലോചനകളിലാണ്. ഇതിനിടെ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം വന്നാല്‍ സര്‍ക്കാരുണ്ടാക്കാനുള്ള ആസൂത്രണങ്ങൾ എന്‍.ഡി.എയില്‍ നടക്കുന്നുമുണ്ട്.

തേസമയം, വിവി പാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. വിവി പാറ്റ് എണ്ണുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന്തീരുമാനം എടുക്കുമെന്നാണ് വിവരം. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

 

വ്യാഴാഴ്ച രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കും.

OTHER SECTIONS