പ​റ​ന്പി​ക്കു​ളം- ആ​ളി​യാ​ർ പ​ദ്ധ​തി​; ച​ർ​ച്ച​യ്ക്ക് സ​മ​യം നി​ശ്ച​യി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

By BINDU PP .13 Feb, 2018

imran-azhar 


തിരുവനന്തപുരം: പറന്പിക്കുളം- ആളിയാർ പദ്ധതിയിൽനിന്നു കേരളത്തിന് കരാർ പ്രകാരമുള്ള വെള്ളം ലഭിക്കാത്ത പ്രശ്നം മുഖ്യമന്ത്രിമാരുടെ തലത്തിൽ ചർച്ച ചെയ്യുന്നതിന് സമയം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.ചിറ്റൂർ പുഴയിലെ മണക്കടവ് ചിറ വഴി 400 ക്യുസെക്സ് വെള്ളമാണ് കേരളത്തിനു ലഭിക്കേണ്ടത്. ഇതു പാലിക്കപ്പെടുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഫെബ്രുവരി എട്ടിനു തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ, അതിനുശേഷവും സ്ഥിതിയിൽ മാറ്റമുണ്ടായിട്ടില്ല. ഫെബ്രുവരി 11 നും 12 നും 80 ക്യുസെക്സ് വെള്ളം മാത്രമാണ് ലഭിച്ചത്. ചിറ്റൂർ പുഴയുടെ താഴ്വാരങ്ങളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും വരൾച്ച മൂലമുള്ള കൃഷി നാശത്തിനും ഇത് ഇടയാക്കും.

OTHER SECTIONS