'ഇപ്പോഴല്ലാതെ എപ്പോഴാണ് നിങ്ങൾ സഹായിക്കുക?' പാർവതിയുടെ വ്യാജ പ്രൊഫൈൽ; പ്രളയസമയത്ത് ഭിന്നത സൃഷ്ടിക്കുന്ന പോസ്റ്റുകൾ പാടില്ലെന്ന് പാർവതി

By Chithra.11 08 2019

imran-azhar

 

നടി പാർവതി തിരുവോത്തിന്റെ വ്യാജ പ്രൊഫൈലിനെതിരെ നടി തന്നെ രംഗത്തെത്തിയിരിക്കുന്നു. പാർവതി ടി.കെ എന്ന ഫേസ്ബുക്ക് പ്രൊഫൈൽ വഴിയാണ് പ്രളയ സമയത്തെ ദിരിതാശ്വാസ പ്രവർത്തനത്തെക്കുറിച്ചുള്ള പോസ്റ്റ് വന്നത്.

 

ദുരിതാശ്വാസ പ്രവർത്തനത്തിനിറങ്ങാത്ത തെക്കൻ ജില്ലകളിൽ ഉള്ളവരെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റായിരുന്നു വന്നത്. പാർവതിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ആണെന്ന് കരുതി ഒരുപാട് പേർ പോസ്റ്റിന് താഴെ വിമർശനവുമായി എത്തിയിരുന്നു. കേരളത്തിനെ തെക്ക്, വടക്ക് എന്നിങ്ങനെ ആളുകളെ ഭിന്നിപ്പിക്കാൻ സഹായിക്കുന്ന പോസ്റ്റാണെന്നായിരുന്നു വിമർശനം.

 

ഈ സാഹചര്യത്തിലാണ് പാർവതി തന്നെ നേരിട്ട് വിശദീകരിച്ചത്. വിമർശനം നേരിട്ട പോസ്റ്റ് വന്ന പേജ് തന്റേതല്ലെന്നും പ്രളയസമയത്ത് അതിനെ അതിജീവിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇത്തരം വ്യാജ വാർത്തകൾ പരത്തരുതെന്നും നടി ആവശ്യപ്പെടുന്നു.

 

OTHER SECTIONS