By santhisenanhs.12 05 2022
ചോംഗ്ഖിംഗ്: ചൈനയിൽ വിമാനത്താവളത്തിൽ ടേക് ഓഫിന് ശ്രമിക്കുന്നതിനിടെ യാത്രാ വിമാനത്തിന് തീപിടിച്ചു. ടിബറ്റ് എയർലൈൻസിന്റെ വിമാനത്തിനാണ് തീപിടിച്ചത്. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്.
113 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. തെക്കുപടിഞ്ഞാറൻ ചൈനീസ് നഗരമായ ചോംഗ്ഖിംഗിൽ നിന്ന് ടിബറ്റിലെ ന്യീംഗ്ചിയിലേക്കുള്ള വിമാനത്തിന്റെ പ്രവർത്തനത്തിൽ ടേക് ഓഫിനിടെ ജീവനക്കാർക്ക് ചില സംശയങ്ങൾ ഉടലെടുത്തത്. തുടർന്ന് ടേക് ഓഫ് റദ്ദാക്കി.
എന്നാൽ, ഇതുകാരണം റൺവേയിലൂടെ വിമാനത്തിന് കൂടുതൽ ഓടേണ്ടി വരികയും തീപിടിക്കുകയുമായിരുന്നു. വിമാനം തീപിടിച്ച് കത്തുന്ന ദൃശ്യങ്ങൾ ചൈനീസ് മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഏതാനും പേർക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ട്.