ജി​മ്മി കാ​ർ​ട്ട​റി​ന് വീ​ഴ്ച​യി​ൽ ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ നടത്തി

By Sooraj Surendran .15 05 2019

imran-azhar

 

 

വാഷിംഗ്ടൺ: യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറിന് വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റു. ഇടുപ്പെല്ലിനാണ് പരിക്ക്. പരിക്ക് ഗുരുതരമായതിനാൽ അടിയന്തര ശസ്ത്രക്രിയ നടത്തി. ടർക്കിക്കോഴി വേട്ടയ്ക്കായി വീട്ടിൽ നിന്നും പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു വീഴ്ച. വീഴ്ചയെ തുടർന്ന് ഇടുപ്പെല്ലിന് വേദന രൂക്ഷമായതോടെ വിദഗ്ധ ചികിത്സ തേടുകയായിരുന്നു. ജോർജിയയിലെ ഫേബെ സംറ്റർ മെഡിക്കൽ സെന്‍ററിലായിരുന്നു ശസ്ത്രക്രിയ. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാർട്ടറിന് എത്രയും വേഗം സുഖം പ്രാപിക്കാനാകട്ടെയെന്ന് ട്വീറ്റ് ചെയ്തു. 1977–1981 കാലത്തെ യുഎസ് പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർ.

OTHER SECTIONS