പത്തനംതിട്ടയില്‍ നിരോധനാജ്ഞ നീട്ടി

By online desk .31 03 2020

imran-azhar

 

 

പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി. നേരത്തേ ഇന്ന് അര്‍ദ്ധരാത്രിവരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വ്യാപന സാദ്ധ്യത കണക്കിലെടുത്ത് കളക്ടര്‍ പി.ബി നൂഹാണ് നിരോധനാജ്ഞ നീട്ടി ഉത്തരവിറക്കിയത്.

 

ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് ഉത്തരവ്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് ഉള്‍പ്പടെയുളള പൊതുഗതാഗത സംവിധാനങ്ങള്‍ ഈ കാലയളവില്‍ പ്രവര്‍ത്തിക്കില്ല. അതേസമയം അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും അത്യാവശ്യ മെഡിക്കല്‍ സഹായത്തിനും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം.

 

റാന്നിയില്‍ ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഭീതി പടര്‍ന്നത്. കഴിഞ്ഞ ദിവസം രോഗബാധയുണ്ടായിരുന്ന നിരവധി പേരെ അസുഖം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് വിട്ടയച്ചിരുന്നു.

 

OTHER SECTIONS