ആ സ്മാരകം ബാക്കിയാക്കി പ്രസാദ് ചക്രപാണി യാത്രയായി

By Online Desk.14 Mar, 2018

imran-azhar

 

തിരുവനന്തപുരം: കുമാരപുരം കലാകൗമുദി റോഡിലെ പണി തീരാത്ത വമ്പന്‍ ഫ്‌ളാറ്റിന്റെ നിര്‍മ്മാതാവും അപൂര്‍വ പാതയിലൂടെ സഞ്ചരിച്ച സാഹസിക വ്യവസായിയുമായ പട്ടം ഹീരാ സെന്‍ട്രല്‍ ഫ്‌ളാറ്റില്‍പ്രസാദ് ചക്രപാണി ( 67) മരണത്തിന് കീഴടങ്ങി.
തലസ്ഥാനത്ത് ഫ്‌ളാറ്റ് സംസ്‌കാരം ശക്തിപ്രാപിക്കുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പാണ് കലാകൗമുദി റോഡില്‍ പ്രസാദ് ചക്രപാണി ഉശിരനൊരു ഫ്‌ളാറ്റ് കെട്ടി ഉയര്‍ത്തിയത്. എന്നാല്‍ സാങ്കേതിക നൂലാമാലകളില്‍ കുടുങ്ങി അത് പൂര്‍ത്തിയായില്ല.

 


ഇപ്പോഴും മുക്കാല്‍ ഭാഗവുംപൂര്‍ത്തിയായ ആ ഫ്‌ളാറ്റ് അനാഥമായി നില്‍ക്കുന്നു.
അതിനു മുമ്പും പിമ്പുമെല്ലാം വ്യവസായത്തിന്റെ സാഹസിക പാതകളിലൂടെ സധൈര്യം സഞ്ചരിച്ച ആളാണ് പ്രസാദ്. കപ്പലുകള്‍ വാങ്ങി പൊളിച്ച് വില്‍ക്കുന്ന മേഖലയിലാണ് അദ്ദേഹം മുഖ്യമായി കൈ വച്ചത്.

 


ഗള്‍ഫില്‍ നിന്ന് യൂറോപ്പിലേക്കും അദ്ദേഹം കപ്പല്‍ വ്യവസായവുമായി നടന്നു കയറി.
തുടര്‍ന്നും പല മേഖലകളിലും കൈ വച്ചെങ്കിലും ഫ്‌ളാറ്റ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് തീരാ വേദനയായി വേട്ടയാടി.കരള്‍രോഗത്തിന് ചികിത്സയിലായിരുന്ന പ്രസാദ് ചക്രപാണിയുടെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ശാന്തി കവാടത്തില്‍ നടക്കും.
ജയലക്ഷ്മിയാണ് ഭാര്യ മക്കള്‍ ഹരേകൃഷ്ണ, വിഷ്ണു, മുരളീകൃഷ്ണന്‍.

OTHER SECTIONS