ലോക പ്രമേഹ ദിനാചരണത്തിന്റ് ഭാഗമായി പട്ടം എസ് യു റ്റിയിൽ ബോധവല്‍ക്കരണ ക്ലാസും വാസ്‌ക്കുലാര്‍ ക്ലിനിക് ഉദ്ഘാടനവും നടന്നു

By online desk.14 11 2019

imran-azhar

 

 

തിരുവനന്തപുരം: ലോക പ്രമേഹ ദിനാചരണത്തിന്റ് ഭാഗമായി പട്ടം എസ് യു റ്റി ആശുപത്രിയില്‍ പ്രമേഹരോഗ ബോധവല്‍ക്കരണ ക്ലാസ്സും വാസ്‌ക്കുലാര്‍ ക്ലിനിക്കിന്റ് ഉദ്ഘാടനവും ആശുപത്രി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി നിര്‍വ്വഹിച്ചു. സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രമേശന്‍പിള്ളയുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസുകള്‍ നടന്നു. പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ പി പൗലോസ്, കാര്‍ഡിയോ വാസ്‌ക്കുലാര്‍ സര്‍ജന്‍ ഡോ. ഉണ്ണികൃഷ്ണന്‍, മെഡിക്കല്‍സൂപ്രണ്ട് ഡോ. അനൂപ് ചന്ദ്രന്‍ പൊതുവാള്‍, ഡോ. ധന്യ ഉണ്ണികൃഷ്ണന്‍, ഡോ. ഹേമലത, ഡോ. ആനി അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.. ദിനാചരണത്തിന്റ് ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. പ്രമേഹ ദിനത്തോടനുബന്ധിച്ചു നബാര്‍ഡ്, മുത്തൂറ്റ്, കാനറാ ബാങ്ക് എന്നിവിടങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചു. ബോധവല്‍ക്കരണ കാമ്പയിനും ക്ലാസും സംഘടിപ്പിച്ചു. പ്രമേഹ രോഗ നിര്‍ണയത്തിനായി തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡുകളില്‍ രോഗ നിര്‍ണയ പരിശോധന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുകയുണ്ടായി ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് പ്രമേഹ രോഗ നിര്‍ണയം ഇത് മൂലം സാധ്യമായി.

 

OTHER SECTIONS