അതിഥി തൊഴിലാളികള്‍ റോഡ് ഉപരോധിച്ചതില്‍ ഗൂഡാലോചന: ജില്ലാ കളക്ടര്‍

By online desk .30 03 2020

imran-azhar

 


കോട്ടയം: ചങ്ങനാശ്ശേരിയിലെ പായിപ്പാട് അതിഥി തൊഴിലാളികള്‍ റോഡ് ഉപരോധിച്ച സംഭവത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന് ജില്ലാ കളക്ടര്‍ സുധീര്‍ബാബു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് നന്നായറിയാം.

 

ഇതിന് പിന്നിലുളളവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പായിപ്പാട് മന്നപ്പള്ളി റോഡിലാണ് ഇതര സംസ്ഥാനത്തൊഴിലാളികള്‍ കൂട്ടത്തോടെ പ്രതിഷേധിക്കാനിറങ്ങിയത്.

 

തങ്ങളുടെ രുചിക്കിണങ്ങിയ ഭക്ഷണം ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികളുന്നയിക്കുന്നപ്രശ്‌നമെന്ന് കളക്ടര്‍ പറഞ്ഞു. അവര്‍ക്ക് സ്വയം പാചകം ചെയ്ത് കഴിക്കണമെന്നാണ് പറയുന്നത്. ഭക്ഷണമില്ലെന്ന പരാതി അവര്‍ ആരോടും പറഞ്ഞിട്ടില്ല. നാട്ടിലേക്ക് പോകണമെന്നും ആവശ്യമുണ്ട്.

 

അതിഥി തൊഴിലാളികളുടെ കാര്യങ്ങള്‍ നോക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അത് ചെയ്യുമെന്നും കളക്ടര്‍ അറിയിച്ചു. ഇതിന് വിരുദ്ധമായി ആരെന്ത് ചെയ്താലും നടപടിയെടുക്കും. വീട്ടുടമസ്ഥരായാലും നടപടിയുണ്ടാകും.

 

OTHER SECTIONS