പി.സി. ജോർജിന് നിയമസഭയുടെ ശാസന

By online desk .22 01 2021

imran-azhar

 

പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയതിന് പിസി ജോർജിന് നിയമസഭയുടെ ശാസന.

 

എത്തിക്സ് കമ്മിറ്റി ശുപാർശ സഭ അംഗീകരിച്ചു. അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണ് പി.സി. ജോർജിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു.

 

നടപടി ആദരവോടെ സ്വീകരിക്കുന്നു എന്നായിരുന്നു പിസി ജോർജിന്റെ പ്രതികരണം. സഭ പുറത്താക്കിയ സ്ത്രീ എങ്ങനെ കന്യാസ്ത്രീ ആകുമെന്നും കന്യാസ്ത്രീ എന്നു പറയാൻ അവർക്ക് അധികാരമില്ലെന്നും പിസി ജോർജ് മറുപടിയിൽ പറഞ്ഞു.

 

എന്നാൽ കന്യാസ്ത്രീ ആണെങ്കിലും അല്ലെങ്കിലും സ്ത്രീകളോടുള്ള പെരുമാറ്റവുമായി ബന്ധപ്പെട്ടാണ് എത്തിക്സ് കമ്മിറ്റിയുടെ നിരീക്ഷണമെന്ന് സ്പീക്കർ വ്യക്തമാക്കി.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

OTHER SECTIONS