ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിലാക്കിയത് കേരളത്തിലെ മാധ്യമങ്ങളാണെന്ന് പി.സി.ജോർജ്

By Sarath Surendran.26 09 2018

imran-azhar

 

 

പാലാ: ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിലാക്കിയത് കേരളത്തിലെ മാധ്യമങ്ങളാണെന്ന് പി.സി.ജോർജ് എംഎൽഎ. ഫ്രാങ്കോ മുളയ്ക്കൽ കേസിൽ നിരപരാധിയാണെന്ന് ജോർജ് ആവർത്തിച്ചു പറഞ്ഞു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ജോർജ് ജയിലിൽ പോയി സന്ദർശിച്ചിരുന്നു.

 

കേസിനെ കുറിച്ചുള്ള വിശദമായ കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ പറയുമെന്നും ജോർജ് പറഞ്ഞു. ഇതൊരു രഹസ്യ സന്ദർശനമല്ലെന്നും പരസ്യ സന്ദർശനമാണെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ഒളിച്ചുവയ്ക്കാനൊന്നുമില്ല. ഒരു നിരപരാധിയെ പിടിച്ചു സബ് ജയിലിൽ ഇട്ടേക്കുവല്ലേ. ഒന്നു കണ്ടേക്കാമെന്നു കരുതി വന്നതാണ് . അദ്ദേഹം നിരപരാധിയാണെന്ന് 100 ശതമാനം തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹത്തിനോട് കാണിക്കുന്ന കടുംകൈക്ക് ദൈവശിക്ഷ ഇടിത്തീ പോലെ വന്നു പതിക്കുമെന്നും ജോർജ് പറഞ്ഞു.

 

 

OTHER SECTIONS