ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിക്കുന്നില്ലെന്ന് എം എൽ എ പി സി ജോർജ്

By Sooraj Surendran.14 Sep, 2018

imran-azhar

 

 

ന്യൂ ഡൽഹി: ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ പി സി ജോർജ് രംഗത്ത്. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് എം എൽ എ പി സി ജോർജ് പ്രസ്താവന നടത്തിയത്. പ്രളയ ദുരന്തത്തിൽ നിന്നും കരകയറാനായി കേരളം ഒന്നടങ്കം ഒറ്റക്കെട്ടായി പ്രവർത്തിച്ചെന്നും,തൻറെ രണ്ട് മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിദേശ സഹായത്തിനായി മന്ത്രിമാർ വിദേശത്തേക്ക് പോകേണ്ട ആവശ്യമില്ലെന്നും കേന്ദ്രസർക്കാരാണ് വിദേശ സഹായവുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഴക്ക് ശേഷം തകർന്ന റോഡുകളുടെ പണികൾ കാര്യക്ഷമമായി നടത്തണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. ചെറുകിട കച്ചവടക്കാർക്കു പ്രത്യേക പരിഗണന നല്‍കണമെന്നും പി സി ജോർജ് പറഞ്ഞു. 'കാവിയുമിട്ടു സഞ്ചിയും തൂക്കി പല്ലും തേക്കാതെ നടന്നാൽ പരിസ്ഥിതിവാദിയാകില്ല' എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കന്യാസ്ത്രീക്കെതിരെ താൻ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്റെ സമൻസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.