സ്പീക്കർക്കെതിരെ പരാമർശവുമായി പിസി ജോർജ്

By Sooraj Surendran.15 Sep, 2018

imran-azhar

 

 

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണത്തിന് പരാതി നൽകിയ കന്യാസ്ത്രീയെ പരസ്യമായി ആക്ഷേപിച്ച വിഷയത്തിൽ പിസി ജോർജിനെതിരെ വിമർശനവുമായി രംഗത്തെത്തിയ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ വിമർശനവുമായി പി സി ജോർജ്. നിയമസഭയുടെ അന്തസ്സ് പി.സി.ജോർജ് പാതാളത്തിലേക്ക് താഴ്ത്തിക്കളഞ്ഞുവെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നു. ഇതിനെതിരെ പി സി ജോർജിന്റെ പ്രതികരണം 25 വർഷം തികയുന്ന നിയസഭാ പ്രവർത്തനത്തിലെ ഏറ്റവും വലിയ അംഗീകാരമാണിത് എന്നായിരുന്നു. പാതാളം മോശം സ്ഥലമല്ലെന്നും അദ്ദേഹം സ്പീക്കർക്ക് മറുപടി നൽകി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പി സി ജോർജിന്റെ പ്രതികരണം.