പി.ഡി.പി വൈസ് ചെയർമാൻ പൂന്തുറ സിറാജ് അന്തരിച്ചു

By Vidyalekshmi.16 09 2021

imran-azhar

 

തിരുവനന്തപുരം: പി.ഡി.പി വൈസ് ചെയർമാൻ പൂന്തുറ സിറാജ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.

 

മൂന്നു തവണ തിരുവനന്തപുരം നഗരസഭയിൽ കൗൺസിലർ ആയിരുന്നു. രണ്ടു തവണ പി.ഡി.പി. ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാർഥിയായുമാണ് സിറാജ് മത്സരിച്ചത്.

 

1995 ൽ മാണിക്യംവിളാകം വാർഡിൽ നിന്നും 2000 ൽ അമ്പലത്തറ വാർഡിൽ നിന്നും പി.ഡി.പി സ്ഥാനാർഥിയായി മൽസരിച്ച് തിരഞ്ഞെടുക്കപ്പെട്ടു.

 

 

OTHER SECTIONS