പത്മതീര്‍ത്ഥക്കുളത്തില്‍ വൈറസ് രോഗങ്ങളെ പ്രതിരോധിക്കുന്ന പായല്‍

By online desk.22 09 2019

imran-azhar

 

തിരുവനന്തപുരം: മാരകമായ വൈറസ് രോഗങ്ങളെ പ്രതിരോധിക്കാന്‍ കെല്പുളള പായല്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പത്മതീര്‍ത്ഥക്കുളത്തില്‍ വളരുന്നു. 'സ്പൈറുലിന പ്ലാടെന്‍സിസ്' എന്നയിനം നൂല്‍പ്പായലാണ് കുളത്തില്‍ വളരുന്നതായി കണ്ടെത്തിയിരിക്കുന്നത് . ഉയര്‍ന്ന തോതില്‍ മാംസ്യം അടങ്ങിയിട്ടുളള സ്പൈറുലിന, മസ്തിഷ്‌ക സംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. കാര്‍ബോഹൈഡ്രേറ്റ്‌സ്, വൈറ്റമിനുകള്‍, ധാതുക്കള്‍, കരോട്ടിന്‍ എന്നിവയും ഉയര്‍ന്ന അളവില്‍ ഇതില്‍ അടങ്ങിയിയിട്ടുണ്ട്. വൈറസ് രോഗങ്ങളുടെ മരുന്ന് നിര്‍മ്മാണത്തിന് സ്‌പെറുലിനയുടെ സാന്നിദ്ധ്യം ഏറെ ഗുണകരമാണ്.

കുട്ടനാട്ടിലെ രാജ്യാന്തര കായല്‍കൃഷി ഗവേഷണകേന്ദ്രം നടത്തിയ പഠനത്തിലാണ് പായലിനെ തിരിച്ചറിഞ്ഞത്. ക്ഷേത്രക്കുളത്തില്‍ വളരുന്നതിനാല്‍ രാസപ്രക്രിയയിലൂടെ മാറ്റാന്‍ പ്രയാസമുണ്ടാകും. പകരം ജൈവരീതിയില്‍ പായലിന്റെ വളര്‍ച്ച നിയന്ത്രിക്കാനാണ് ശ്രമം. മൂന്നേക്കറോളം വിസ്തൃതിയുള്ള പത്മതീര്‍ത്ഥക്കുളത്തില്‍ ഈ പായലിന്റെ വളര്‍ച്ച അസാധാരണ പ്രതിഭാസമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മറ്റു സൂക്ഷ്മസസ്യങ്ങള്‍ ചേരാതെ സ്പൈറുലിന മാത്രം ലഭിച്ചാല്‍ വ്യാവസായിക നേട്ടമുണ്ടാക്കാനാകും.

 

 

OTHER SECTIONS