പെഗാസസ് വിവാദം: അനില്‍ അംബാനിയുടെയും ദസോ പ്രതിനിധിയുടെയും ഫോണ്‍ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍

By സൂരജ് സുരേന്ദ്രന്‍.22 07 2021

imran-azhar

 

 

ന്യൂ ഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്.

 

അനിൽ അംബാനി അടക്കമുള്ളവരുടെ ഫോൺ വിവരങ്ങൾ ചോർത്തിയതായാണ് 'ദി വയർ' റിപ്പോർട്ട് ചെയ്യുന്നത്.

 

അനില്‍ അംബാനി നിലവില്‍ ഉപയോഗിക്കുന്ന നമ്പര്‍ നിരീക്ഷിക്കപ്പെട്ടവയുടെ പട്ടികയില്‍ ഉണ്ടോ എന്നകാര്യം വ്യക്തമല്ല.

 

ഇദ്ദേഹത്തിന് പുറമെ കമ്പനിയുടെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ ടോണി യേശുദാസന്റെയും ഭാര്യയുടെയും ഫോണുകള്‍ ചോര്‍ത്തിയെന്നും സൂചനയുണ്ട്.

 

2018 നും 19 നും ഇടയില്‍ വിവിധ കാലഘട്ടങ്ങളിലാണ് ഇവരുടെ ഫോണുകള്‍ ചോര്‍ത്തിയത്.

 

OTHER SECTIONS