ഡൽഹി വിമാനത്താവളത്തിൽ അനധികൃതമായി കടത്തിയ സ്വർണ്ണം പിടികൂടി

By Sooraj Surendran.12 Sep, 2018

imran-azhar

 

 

ന്യൂ ഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അനധികൃതമായി കടത്തിയ ഒരു കിലോ സ്വർണ്ണം പിടികൂടി. ഇരുപത്തിനാല് വയസുകാരനായ യുവാവിനെയാണ് പിടികൂടിയത്. ഒമ്പത് സ്വർണ്ണ ബിസ്‌ക്കറ്റുകളാണ് ഇയാളിൽ നിന്നും പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് യുവാവ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. ദുബായിൽ നിന്നുമെത്തിയ ഇയാളെ കസ്റ്റംസുകാരാണ് പിടികൂടിയത്.