രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ പ്രക്ഷോഭത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു - സംയുക്ത കര്‍ഷക സമരസമിതി

By Meghina.26 01 2021

imran-azhar

 

ഡല്‍ഹിയിൽ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലേക്ക് നടത്തിയ ട്രാക്റ്റര്‍ റാലിയിലെ സംഘര്‍ഷങ്ങളെ തള്ളി കര്‍ഷക സംഘടനകള്‍.

 

സംഘര്‍ഷമുണ്ടാക്കുകയും നഗരത്തിലേക്കു പ്രവേശിക്കുകയും ചെയ്തവരെ തള്ളി സംയുക്ത സമരസമിതി രംഗത്തെത്തി.

 


ബികെയു ഉഗ്രഹാന്‍, കിസാന്‍ മസ്ദൂര്‍ സംഘ് എന്നിവയാണ് വിലക്ക് ലംഘിച്ചതെന്ന് സമരസമിതി ആരോപിച്ചു.

 

ഇവര്‍ക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.


രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ പ്രക്ഷോഭത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.


സംഘര്‍ഷങ്ങളെ തള്ളി ഭാരതീയ കിസാന്‍ യൂണിയന്‍(ബികെയു)നേതാവ് രാകേഷ് ടികായിത്തും രംഗത്തെത്തി.

 

കര്‍ഷക റാലിക്കിടയില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആളുകളെ ഞങ്ങള്‍ക്കറിയാമെന്ന് ബികെയു നേതാവ് രാകേഷ് ടികായിത് പറഞ്ഞു

OTHER SECTIONS