മോദിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു: രാഹുല്‍ ഗാന്ധി

By praveen prasannan.14 Dec, 2017

imran-azhar


തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് കോണ്‍ഗ്രസ് നിയുക്ത അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

ജനങ്ങള്‍ പ്രധാനമന്ത്രി മോദിയില്‍ നിന്ന് ജനങ്ങള്‍ വളരെയധികം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനം എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തി.

കേരള സര്‍ക്കാരിനും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിയുന്നില്ല. സംസ്ഥാനത്തെ ജനങ്ങള്‍ കോണ്‍ഗ്രസിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.

ഓഖി ദുരന്തത്തിന് ഇരയായ ജനങ്ങളുടെ ആവലാതികള്‍ താന്‍ കേട്ടു. വിഷയം പാര്‍ലമന്‍റില്‍ ഉന്നയിച്ച് ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഈ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന എ കെ ആന്‍റണി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ ആശംസിച്ചു. അസുഖബാധിതനായതിനെ തുടര്‍ന്ന് വിശ്രമത്തിലാണ് ആന്‍റണിയെന്നത് കണക്കിലെടുത്താണ് രാഹുല്‍ ഇങ്ങനെ പറഞ്ഞത്.

 

 

OTHER SECTIONS