പെരിയ ഇരട്ടക്കൊല ; അഞ്ച് സിപിഐഎം പ്രദേശിക നേതാക്കള്‍ അറസ്റ്റില്‍

By vidya.01 12 2021

imran-azhar

 

പാലക്കാട്: പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ച് സിപിഐഎം പ്രദേശിക നേതാക്കള്‍ അറസ്റ്റില്‍.സിബിഐ സംഘത്തിന്റെ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്‍, ശാസ്ത മധു, റെജി വര്‍ഗീസ്, വിഷ്ണു സുര എന്നിവരാണ് അറസ്റ്റിലായത്.


സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് നടപടി.നാളെ കൊച്ചിയിലെ സിബിഐ കോടതിയില്‍ ഹാജരാക്കും.


കേസ് സിബിഐ ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ അറസ്റ്റാണിത്.കേസില്‍ 14 പ്രതികളുണ്ടെന്നായിരുന്നു നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

 

2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.

OTHER SECTIONS