തെറ്റിദ്ധാരണ പരത്തുന്ന വാട്‌സ്ആപ്പ് സന്ദേശം; സൈബര്‍സെല്ലിന് പരാതി നല്‍കി

By online desk .13 07 2020

imran-azhar

 

 

തിരുവനന്തപുരം: തെറ്റിദ്ധാരണ പരത്തുന്ന വാട്‌സ്ആപ്പ് സന്ദേശം ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട സി.ഐ വി.സൈജുനാഥ് സൈബര്‍സെല്ലിന് പരാതി നല്‍കി. തീരദേശങ്ങളില്‍ കോവിഡ് വ്യാപിക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികളില്‍ നിന്ന് മത്സ്യം വാങ്ങരുതെന്നുള്ള രീതിയിലാണ് ഗ്രൂപ്പുകളില്‍ സന്ദേശം പ്രചരിക്കുന്നത്.

 

പേരൂര്‍ക്കട സി.ഐ അറിയിക്കുന്നത് എന്ന നിലയിലാണ് സന്ദേശം കൈമാറ്റം ചെയ്യപ്പെടുന്നത്. അതേസമയം ഇത്തരമൊരു സന്ദേശം കൊടുത്തിട്ടില്ലെന്നും താന്‍ പറഞ്ഞുവെന്ന നിലയില്‍ സന്ദേശം പ്രചരിക്കുന്നത് തെറ്റിദ്ധാരണകള്‍ പരത്താന്‍ ഇടയാക്കുമെന്നും സി.ഐ പറഞ്ഞു.

 

മുന്‍കരുതലും സാമൂഹിക അകലവും പാലിക്കണമെന്നും വ്യക്തിപരമായി എല്ലാവരെയും ബോധവല്‍ക്കരിക്കുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും ഗ്രൂപ്പുകളില്‍ തെറ്റായി പ്രചരിക്കുന്ന സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം നടന്നുവരുന്നുവെന്നും സി.ഐ വ്യക്തമാക്കി.

 

 

OTHER SECTIONS