ചൊവ്വ തൊട്ട് പെഴ്‌സെവറന്‍സ്, നാസയുടെ റോവർ ദൗത്യം വിജയം

By sisira.19 02 2021

imran-azhar

 

വാഷിങ്ടണ്‍: നാസയുടെ ചൊവ്വാദൗത്യപേടകം പെഴ്‌സെവറന്‍സ് റോവര്‍ ദൗത്യംവിജയകരമെന്ന്‌ നാസ. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചേ 2.25നാണ് ആറു ചക്രങ്ങളുള്ള റോവര്‍ വിജയകരമായി ചൊവ്വ തൊട്ടു.

 

ചൊവ്വയുടെ അന്തരീക്ഷത്തില്‍ 12,100 മൈല്‍ (19,500 കിലോമീറ്റര്‍) വേഗതയില്‍ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു. ചൊവ്വാ ഗ്രഹത്തിന്റെ മുന്‍കാലങ്ങളിലെ കാലാവസ്ഥയും ഗ്രഹശാസ്ത്രവും മനസ്സിലാക്കുകയാണ് റോവറിന്റെ ലക്ഷ്യം.


2020 ജൂലൈ 30-ന് വിക്ഷേപിച്ച ദൗത്യം 7 മാസം കൊണ്ട് 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണ് ചൊവ്വയിലെത്തിയത്.ഇതോടെ ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറായി പെഴ്‌സെവറന്‍സ് മാറി. ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്തുകയെന്നതാണ് നാസയുടെ ഈ ദൗത്യത്തിന്റെ സുപ്രധാന ലക്ഷ്യം.

OTHER SECTIONS