തിരുവനന്തപുരം സബ് ജയിലിൽ പ്രതിക്ക് കോവിഡ്; 30 പോലീസുകാരെ നിരീക്ഷണത്തിലാക്കും

By Sooraj Surendran.24 05 2020

imran-azhar

 

 

തിരുവനന്തപുരം: തിരുവനന്തപുരം സപെഷ്യൽ സബ് ജയിലിൽ അബ്കാരി കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചു. ഇയാളെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഈ സാഹചര്യത്തിൽ വെഞ്ഞാറമൂട് സ്റ്റേഷനിലുണ്ടായിരുന്ന 30 പോലീസുകാർ നിരീക്ഷണത്തിൽ പോകും. സംസ്ഥാനത്ത് ആദ്യമായാണ് തടവുകാരന് കൊറോണ സ്ഥിരീകരിക്കുന്നത്. പ്രതികളെ റിമാൻഡ് ചെയ്യുന്നതിന് മുൻപ് കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് പരിശോധന നടത്തിയത്. തിരുവനന്തപുരം ജില്ലയിൽ ഇന്ന് 12 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ദിവസം കഴിയും തോറും സംസ്ഥാനത്ത് സ്ഥിതിഗതികൾ സങ്കീർണമാകുകയാണ്.

 

OTHER SECTIONS