വീട്ടില്‍ വളര്‍ത്തിയിരുന്ന പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി യുവതിക്കു ദാരുണാന്ത്യം

By online desk.02 11 2019

imran-azhar

 

ബെന്‍ടണ്‍ : വീട്ടില്‍ വളര്‍ത്തിയിരുന്ന പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി മുറുക്കി 36 കാരി കൊല്ലപ്പെട്ടു. അമേരിക്കയിലെ ഇന്ത്യയാനയിലാണ് സംഭവം. 8 അടിയോളം നീളമുള്ള പാമ്പ് കഴുത്തില്‍ കുരുങ്ങിയാണ് ലോഹ ഹഴ്സ്റ്റ് എന്ന യുവതി മരണപ്പെട്ടത്. യുവതിയെ കണ്ടെത്തിയ വീടിനുള്ളില്‍ 140 പാമ്പുകളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

 

തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്ന ഏറ്റവും വലിയ പാമ്പായ റെറ്റിക്ക്യുലേറ്റഡ് വിഭാഗത്തില്‍ പെട്ട പെരുമ്പാമ്പാണ് യുവതിയുടെ കഴുത്തില്‍ കുരുങ്ങിയത്. ചലനമറ്റ നിലയില്‍ കണ്ടെത്തിയ യുവതിയെ കൃത്രിമ ശ്വാസം നല്‍കിയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ യഥാര്‍ഥ മരണ കാരണം വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു.

OTHER SECTIONS