പെഗാസസ് സ്പൈവെയർ; കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

By സൂരജ് സുരേന്ദ്രന്‍.22 07 2021

imran-azhar

 

 

ന്യൂ ഡൽഹി: പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് ഫോൺ ചോർത്തിയ സംഭവത്തിൽ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.

 

പെഗാസസ് ഉപയോഗിച്ചുള്ള വിവരം ചോർത്തൽ ഗുരുതരമായ ആശങ്കയുളവാക്കുന്ന കാര്യമാണെന്നും ഇന്ത്യന്‍ ജനാധിപത്യം, നിയമവ്യവസ്ഥ, രാജ്യ സുരക്ഷ എന്നിവയിന്മേലുള്ള ആക്രമണമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

 

സംഭവത്തിൽ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ശര്‍മ സി.ബി.ഐ.യെ സമീപിച്ചിരുന്നു.

 

സുപ്രീം കോടതി അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

 

ഫോൺ ചോർത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

 

OTHER SECTIONS