പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; വിവരങ്ങളും രേഖകളും കൈമാറാന്‍ ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നൽകി സാങ്കേതിക സമിതി

By vidya.29 11 2021

imran-azhar

 

ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച വിവരങ്ങളും രേഖകളും കൈമാറാന്‍ ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നൽകി സാങ്കേതിക സമിതി.ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പടെയുള്ള ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം.

 

ചോര്‍ത്തപ്പെട്ട മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ അതും സാങ്കേതിക പരിശോധനയ്ക്ക് കൈമാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് രവീന്ദ്രന്‍ സമിതിക്ക് മുമ്പാകെ മൊഴി നല്‍കാന്‍ താത്പര്യം ഉണ്ടോ എന്ന കാര്യവും അറിയിക്കാന്‍ ഹര്‍ജിക്കാരോട് സാങ്കേതിക സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

 

ഡിസംബര്‍ അഞ്ചിന് മുമ്പ് ഫോണ്‍ കൈമാറണമെന്നാണ് നിര്‍ദേശം.ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ അധ്യക്ഷതയില്‍ ഉള്ള സമിതിയില്‍ റോ മുന്‍ മേധാവി അലോക് ജോഷി, കമ്പ്യൂട്ടര്‍ സുരക്ഷാ വിദഗ്ധന്‍ ഡോ. സന്ദീപ് ഒബ് റോയി എന്നിവര്‍ അംഗങ്ങളാണ്.

 

OTHER SECTIONS