പെട്രോൾ വില കുറച്ച് ഡൽഹി സർക്കാർ; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ

By vidya.01 12 2021

imran-azhar

 

ന്യൂഡൽഹി: പെട്രോൾ വില കുറച്ച് ഡൽഹി സർക്കാർ. ഡൽഹിയിൽ ഇന്ന് അർധരാത്രി മുതൽ പെട്രോളിന് 8 രൂപ കുറയും. നികുതി 30 ശതമാനത്തിൽ നിന്ന് 19.4 ശതമാനമായി കുറച്ചു.

 

ഡൽഹി സർക്കാർ പെട്രോളിന്റെ നികുതി 30 ശതമാനത്തിൽ നിന്ന് 19.40 ശതമാനമായി കുറച്ചു.രാജ്യതലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് 95 രൂപയ്ക്ക് മുകളിലായിരിക്കും.

 

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനം. കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കഴിഞ്ഞ മാസം കുറച്ചതിന് പിന്നാലെയാണ് നടപടി.

 

അതേസമയം ഗുജറാത്ത്, അസം, ത്രിപുര, ഗോവ, കര്‍ണാടക, മണിപ്പൂര്‍,മിസ്സോറം സംസ്ഥാനങ്ങള്‍ ഏഴ് രൂപ വീതവും വാറ്റ് നികുതി കുറച്ചു.

 

OTHER SECTIONS