കോവിഡ് ചികിത്സയ്ക്ക് ഗുളിക: മറ്റ് കമ്പനികള്‍ക്കും നിര്‍മ്മിക്കാനുള്ള അനുമതി നല്‍കി ഫൈസര്‍

By സൂരജ് സുരേന്ദ്രന്‍.16 11 2021

imran-azhar

 

 

ജെനീവ: കോവിഡിനെതിരായ ആന്റിവൈറല്‍ ഗുളിക മറ്റ് കമ്പനികള്‍ക്കും നിര്‍മ്മിക്കാനുള്ള അനുമതി നല്‍കി ഫൈസര്‍.

 

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന കോവിഡ് വാക്‌സിന്റെ നിര്‍മ്മാതാക്കള്‍ കൂടിയായ അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസറിന്റെ ഈ തീരുമാനം രിദ്ര രാജ്യങ്ങള്‍ക്കും കുറഞ്ഞ നിരക്കിൽ മരുന്ന് ലഭ്യമാക്കുന്നതിനുള്ള സാധ്യതയ്ക്കാണ് വഴി തുറന്നിരിക്കുന്നത്.

 

കോവിഡ് ഗുളികയുടെ നിര്‍മ്മാണം സംബന്ധിച്ച് മെഡിസിന്‍ പേറ്റന്റ് പൂള്‍ കരാറില്‍ ഫൈസര്‍ ഒപ്പുവെച്ചു.

 

ഫൈസർ പ്രഖ്യാപിച്ചിരിക്കുന്ന നിലവിലെ ഉപകരാർ പ്രകാരം പാക്‌സ്‌ലോവിഡ് എന്ന് പേരിട്ടിരിക്കുന്ന കോവിഡ് പ്രതിരോധ ഗുളിക 95 ദരിദ്ര-വികസ്വര രാജ്യങ്ങളില്‍ യോഗ്യരായ മറ്റ് കമ്പനികള്‍ക്കും നിമ്മിക്കാനാകും.

 

ലോകജനസംഖ്യയുടെ 53 ശതമാനം ജനങ്ങള്‍ക്ക് ഇതിലൂടെ കുറഞ്ഞ നിരക്കില്‍ പാക്‌സ്‌ലോവിഡ് ലഭ്യമാകും എന്നതാണ് പ്രത്യേകത.

 

എച്ച്.ഐ.വി ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്ന Rtonavir എന്ന മരുന്നിനൊപ്പമാണ് ഫൈസറിന്റെ ഗുളികയും കഴിക്കേണ്ടത്.

 

OTHER SECTIONS