By Web Desk.08 04 2021
ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ബസ്തര്‍ വനമേഖലയില്‍ ഏറ്റുമുട്ടലിനിടെ തടവിലാക്കിയ സിആര്‍പിഎഫ് ജവാന് രാകേശ്വര്‍ സിംഗ് മന്‍ഹസിന്റെ ചിത്രം മാവോയിസ്റ്റുകള്‍ പുറത്തുവിട്ടു. മാവോയിസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള അജ്ഞാത സ്ഥലത്ത് മന്‍ഹസ് ഇരിക്കുന്ന ചിത്രമാണ് പ്രാദേശിക മാധ്യമപ്രവര്ത്തകന് ലഭിച്ചത്.
രാകേശ്വര്‍ സിംഗ് മന്‍ഹസിനെ ഉപദ്രവിക്കില്ലെന്നും മോചനത്തിനുള്ള ചര്‍ച്ചകള്‍ക്കായി മധ്യസ്ഥരെ നിയോഗിക്കണമെന്നും മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടിരുന്നു.
മന്‍ഹസിനെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. മന്‍ഹസിന്റെ മോചനം ആവശ്യപ്പെട്ട് ജമ്മു-അഖ്നൂര്‍ ദേശീയപാത നാട്ടുകാര്‍ ഉപരോധിച്ചു.
സാമൂഹിക പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ മധ്യസ്ഥരായി സിആര്‍പിഎഫ് നിയോഗിച്ചേക്കും.