By swathi.24 01 2022
തിരുവനന്തപുരം: സ്ത്രീകള്‍ക്കുള്ള തുല്യ അവകാശവും സ്വാതന്ത്രവും നേടാന്‍ നാം ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.'ഇന്ന് ദേശീയ ബാലികാ ദിനം. വികസിതവും പുരോഗമനോന്മുഖവുമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടണമെങ്കില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശവും സ്വാതന്ത്ര്യവും അനുഭവിക്കാന്‍ കഴിയുന്ന സ്ഥിതി വിശേഷം സംജാതമാകണം.അത്തരമൊരു സമൂഹമായി മാറാന്‍ ഇനിയുമൊരുപാട് ദൂരം നമ്മള് മുന്നോട്ടു പോകേണ്ടതുണ്ട്.
ആ ലക്ഷ്യം നിറവേറ്റാന്‍,ലിംഗസമത്വവും തുല്യനീതിയും സമൂഹത്തിന്റെ ബോധ്യമായി മാറ്റാന്‍ പ്രയത്നിക്കുമെന്നു ദൃഢപ്രതിജ്ഞ ചെയ്യാം. അതിനായി ഒരുമിച്ച് നില്ക്കാം'മുഖ്യമന്ത്രി കുറിച്ചു.ദേശീയ ബാലിക ദിനവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള ഫോട്ടോ മുഖ്യമന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.