പെരുന്തച്ചനിലൂടെ ചലച്ചിത്രാസ്വാദകരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ സംവിധായകനായിരുന്നു അജയനെന്ന് പിണറായി

By Anju N P.13 12 2018

imran-azhar

തിരുവനന്തപുരം : പെരുന്തച്ചന്‍ എന്ന ഒറ്റ സിനിമയിലൂടെ മലയാള സിനിമയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ സംവിധായകന്‍ അജയന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. പെരുന്തച്ചനിലൂടെ ചലച്ചിത്രാസ്വാദകരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ സംവിധായകനായിരുന്നു അജയനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
അനുശോചനക്കുറിപ്പില്‍ പറഞ്ഞു.നാടകാചാര്യനായ പിതാവ് തോപ്പില്‍ ഭാസിക്കൊപ്പം സംവിധാനരംഗത്ത് പ്രവര്‍ത്തിച്ച അജയന്‍ പെരുന്തച്ചനിലൂടെയാണ് പ്രശസ്തനായതും സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ നേടിയതും.

 

എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയെഴുതിയ പെരുന്തച്ചന്‍, ഉയര്‍ന്ന കലാമൂല്യമുള്ള ദൃശ്യവിരുന്നാക്കി മാറ്റാന്‍ അജയന് കഴിഞ്ഞു. ഭരതന്‍, പത്മരാജന്‍ തുടങ്ങിയ പ്രഗത്ഭ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അജയന്‍ ഡോക്യുമെന്ററിയിലും തന്റെ കഴിവ് തെളിയിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

OTHER SECTIONS