യതീഷ് ചന്ദ്രയെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

By Sooraj Surendran .23 11 2018

imran-azhar

 

 

തിരുവനന്തപുരം: ശബരിമലയിൽ സുരക്ഷാ ചുമതലയുള്ള എസ് പി യതീഷ് ചന്ദ്രക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയ എസ് പിക്കെതിരെ പല രാഷ്ട്രീയ നേതാക്കളും രംഗത്ത് വന്നിരുന്നു. എന്നാൽ യതീഷ് ചന്ദ്രയെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ വാഹനങ്ങൾ പമ്പയിൽ കടത്തിവിടണമെന്ന കേന്ദ്രമന്ത്രിയുടെ ആവശ്യത്തിന് എന്തെങ്കിലും ട്രാഫിക് പ്രശ്‌നങ്ങളും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നായിരുന്നു എസ് പിയുടെ പ്രതികരണം. സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാ വിഷയമായിരുന്നു. എന്നാൽ എസ് പി മന്ത്രിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പൊന്‍ രാധാകൃഷ്ണനോട് ആദരവോടെ തന്നെയാണ് സംസാരിച്ചത്. അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണമാണ് ശബരിമലയില്‍ നടപ്പാക്കിയത്. മറിച്ചുള്ള ആരോപണം പൊലീസിനെ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യതീഷ് ചന്ദ്രക്കെതിരെ ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർ പരാതി നൽകിയിരുന്നു.

OTHER SECTIONS