മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രകടനത്തിന് അനുമതി തള്ളി

By Sooraj Surendran .14 12 2018

imran-azhar

 

 

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രകടനത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഞയറാഴ്ച്ചയാണ് മുഖ്യമന്ത്രി ചെന്നൈയിൽ എത്തുന്നത്. ഹിന്ദു മക്കൾ കക്ഷിയാണ് പ്രതിഷേധ പ്രകടനത്തിന് പോലീസ് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചത്. തമിഴ്നാട്ടിൽ കേരള മുഖ്യമന്ത്രിക്കെതിരെ വൻ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് ജനങ്ങൾ. തമിഴ്‍നാട് മൊത്തം പ്രതിഷേധം ഉണ്ടാക്കുമെന്ന് അർജുൻ സമ്പത്തും വ്യക്തമാക്കിയിരുന്നു. ചെന്നൈയിലെത്തുന്ന മുഖ്യമന്ത്രിക്ക് വൻ സുരക്ഷയാണ് ഒരുക്കുന്നത്.

OTHER SECTIONS