യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; സര്‍ക്കാര്‍ സ്വീകരിക്കുന്നത് ശക്തമായ നടപടികളെന്ന് മുഖ്യമന്ത്രി

By mathew.15 07 2019

imran-azhar


തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. ഒരു കാരണവശാലും ഒരു കലാലയത്തിലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് യൂണിവേഴ്സിറ്റി കോളേജില്‍ നടന്നതെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശക്തമായ നടപടികളാണ് യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഒരു തരത്തിലുള്ള ലാഘവത്വവും സര്‍ക്കാരിന്റെ നടപടകളില്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.. ഇപ്പോള്‍ തന്നെ എല്ലാവര്‍ക്കും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


പ്രളയാനന്തര നടപടികളുടെ ഭാഗമായി നടന്ന രാജ്യാന്തര വികസന പങ്കാളി സംഗമം പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ലോക ബാങ്കിന്റെ വികസന പങ്കാളിത്തം കേരളത്തിന് ലഭിക്കുന്നത് വലിയ നേട്ടമാണെന്നും കേരളത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിക്ഷേപം നടത്താന്‍ ലോക ബാങ്ക് താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

OTHER SECTIONS