വിശ്വാസികളിൽനിന്ന് ഇടതുമുന്നണിയെ വേർതിരിക്കുക അത്ര എളുപ്പമല്ല: പിണറായി

By Sooraj Surendran.08 11 2018

imran-azhar

 

 

തൃശൂർ: സുപ്രീംകോടതിയുടെ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ രഥ യാത്രകൾ ആരംഭിച്ച ബിജെപിയെയും, കോൺഗ്രസിനെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. തെക്കുനിന്നും വടക്കുനിന്നും 2 കൂട്ടർ ആരംഭിച്ച രഥയാത്രകൾ എവിടെവച്ച് ഒന്നാവും എന്നുമാത്രം നോക്കിയാൽ മതി പിണറായി പറഞ്ഞു. ശബരിമല വിഷയത്തിൽ ബിജെപിയുടെ അജൻഡ നടപ്പായി കഴിയുമ്പോൾ ബിജെപിയും സർക്കാരിനെ അനുകൂലിക്കുന്ന പാർ‌ട്ടികളും മാത്രമായിരിക്കും ബാക്കിയാകുക എന്ന ശ്രീധരൻ പിള്ളയുടെ പരാമർശം പറയാതെ പറഞ്ഞത് കോൺഗ്രസ് എന്ന പാർട്ടി ഇല്ലാതാകും എന്നാണെന്ന് പിണറായി വിജയൻ പറഞ്ഞു. നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം വിശ്വാസികളിൽനിന്ന് ഇടതുമുന്നണിയെ വേർതിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും പിണറായി പ്രതികരിച്ചു.

 

OTHER SECTIONS