കേവല ഭൂരിപക്ഷമില്ലാത്ത കക്ഷിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി പുനഃപരിശോധിക്കണം; പിണറായി വിജയന്‍

By BINDU PP .17 May, 2018

imran-azhar

 

 

തിരുവനന്തപുരം: കർണാടക തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ വിവാദങ്ങളിൽ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേവല ഭൂരിപക്ഷമില്ലാത്ത കക്ഷിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി പുനഃപരിശോധിക്കണന്ന് അദ്ദേഹം പറഞ്ഞു.നിയമസഭയില്‍ ഭൂരിപക്ഷമുള്ള സഖ്യത്തെ പുറത്തുനിര്‍ത്തി കുറഞ്ഞ വോട്ടും കുറഞ്ഞ സീറ്റും നേടിയ ബിജെപിക്കു മന്ത്രിസഭയുണ്ടാക്കാന്‍ ഭരണഘടനാസ്ഥാപനത്തെ ദുരുപയോഗിക്കുകയാണ്.കേന്ദ്രഭരണകക്ഷിയുടെ താല്‍പര്യങ്ങള്‍ നടപ്പാക്കാനും ജനാധിപത്യത്തെ ഹനിക്കാനുമുള്ള ഒന്നാക്കി ഗവര്‍ണര്‍ പദവിയെ മാറ്റരുത്. രാജ്ഭവന്‍ എന്തു തീരുമാനിക്കുമെന്നു മുന്‍കൂര്‍ പ്രഖ്യാപിച്ച ബിജെപി വക്താവ് നല്‍കിയത് ബിജെപിയുടെ തീരുമാനം ഗവര്‍ണര്‍ നടപ്പാക്കുന്നു എന്ന സന്ദേശമാണെന്നും പിണറായി ആരോപിച്ചു.

OTHER SECTIONS