രാഹുൽ ഗാന്ധി ഡൽഹിയെ അവഗണിച്ച് കേരളത്തിൽ ട്രാക്ടർ ഓടിക്കുന്നു: മുഖ്യമന്ത്രി

By sisira.25 02 2021

imran-azhar

 


സർക്കാരിന്റെ സ്വീകാര്യത പ്രതിപക്ഷത്തിന് അസ്വസ്ഥതയുണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

 

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കോൺഗ്രസ് നേതക്കളെയും മുഖ്യമന്ത്രി വിമർശിച്ചു. രാഹുൽ ഗാന്ധി ചെയ്യുന്നത് അസാധാരണ നടപടികളാണെന്നും അദ്ദേഹം പറഞ്ഞു.

 

രാഹുൽ ഗാന്ധി കേരളത്തോട് കാട്ടുന്ന താൽപ്പര്യത്തിന് നന്ദിയെന്ന് പറഞ്ഞ് പരിഹസിച്ച മുഖ്യമന്ത്രി, രാഹുൽ ഗാന്ധി ട്രാക്ടറോടിക്കുന്നുവെന്നും കടലിൽ നീന്തുന്നുവെന്നും പരിഹസിച്ചു.

 

ഡൽഹിയിലെ കർഷക സമരത്തെ അവഗണിച്ച് കേരളത്തിൽ വന്നു പിന്തുണ പ്രഖ്യാപിക്കുകയാണ് രാഹുല് ചെയ്തതെന്ന് മുഖയമന്ത്രി ഇക്കാര്യ വ്യകതമാക്കി.

 

1990-ലെ നവ ഉദാരവൽക്കരണ നയങ്ങളെ തുടർന്നാണ് കർഷക ആത്മഹത്യകൾക്ക് തുടക്കമിട്ടത്.

 

ബി ജെപി നടപ്പാക്കുന്നത് കോൺഗ്രസ് നയങ്ങളാണ്. വയനാട് ജില്ലയിൽ സംഭവിച്ചത് എന്തെന്ന് മനസിലാക്കാൻ രാഹുൽ ഗാന്ധി തയ്യാറാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

വയനാട്ടിലെ കാപ്പി, കുരുമുളക് കൃഷികൾ തകർന്നത് എങ്ങനെയെന്നു മനസിലാക്കണം. ലക്ഷക്കണക്കിന് കർഷകരുടെ രക്തം കോൺഗ്രസിന്റെ കൈകളിൽ പറ്റിയിരിക്കുന്നു.

 

ഈ പാതകങ്ങൾക്ക് രാഹുൽ ഗാന്ധി നിരുപാധികം മാപ്പു പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

യോഗി ആദിത്യ നാഥിനും വിമർശനമുണ്ട്. ഈ നാടിനെപ്പറ്റിയവർ മനസിലാക്കിയിട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.

 

കേരളത്തിലെ അതിഥി തൊഴിലാളികളിൽ 15% യുപിയിൽ നിന്നുളളവരാണ്. അവരോട് ട് ചോദിച്ചാൽ കേരളത്തെക്കുറിച്ചറിയാമെന്ന് പിണറായി പറഞ്ഞു.

 

യുപിയിലെ വർഗീയ ലഹളയും അതിക്രമങ്ങളും വിവരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി യോഗിക്ക് മറുപടി നൽകിയത്.

OTHER SECTIONS