ബിജെപി സര്‍ക്കാരിനെതിരായുള്ള പൊതുവികാരം കോണ്‍ഗ്രസ്സിന് അനുകൂലമായി മാറി: പിണറായി

By Anil.23 05 2019

imran-azhar

 

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കേരളത്തില്‍ ഏറ്റ പരാജയം തികച്ചും അപ്രതീക്ഷിതമെന്ന് പിണറായി വിജയന്‍. തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ച ഘടകങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സര്‍ക്കാരിനെതിരായുള്ള ശക്തമായ വികാരം സംസ്ഥാനത്ത് ഉടനീളം പ്രതിഫലിച്ചിരുന്നു. എല്‍ഡിഎഫിന്റെ പ്രചരണങ്ങളും ഇടപെടലുകാളും ഇത്തരമൊരു വികാരം സംസ്ഥാനത്ത് ഉയര്‍ത്തിയെടുക്കുന്നതിന് സഹായിച്ചു. അതിന്റെ പ്രതിഫലനമാണ് ബിജെപിക്കെതിരായി കേരളത്തിലുണ്ടായ ജനവിധി. ഇത്തരത്തിൽ ബിജെപി സര്‍ക്കാരിനെതിരായുള്ള പൊതുവികാരം കോണ്‍ഗ്രസ്സിന് അനുകൂലമായി മാറുകയാണുണ്ടായത്. ഇതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വിശകലനം ചെയ്യുകയും അതിനനുസരിച്ച്‌ മുന്നോട്ടുപോകുകയും ചെയ്യും- മുഖ്യമന്ത്രിപറഞ്ഞു.

 

OTHER SECTIONS