ജോസഫ് ഇടുക്കിയിൽ പൊതുസ്വതന്ത്രൻ

By Sooraj Surendran.14 03 2019

imran-azhar

 

 

കൊച്ചി: വിവാദങ്ങൾക്കും പൊട്ടിത്തെറികൾക്കും ഒടുവിൽ ശാന്തമായ പര്യവസാനം. കോട്ടയത്തെ സീറ്റുമായി ബന്ധപ്പെട്ട് ജോസഫ് വിഭാഗവും മാണി വിഭാഗവും തമ്മിൽ ശക്തമായ തർക്കങ്ങൾ നിലനിന്നിരുന്നു. കോട്ടയം മണ്ഡലത്തിൽ ജോസഫ് സീറ്റ് ആവശ്യപ്പെട്ടപ്പോൾ കോട്ടയം ലോക്സഭാ മണ്ഡലത്തിലെ വൈക്കം ഒഴികെയുള്ള ആറു നിയമസഭാ മണ്ഡലങ്ങളിലെ പ്രസിഡന്‍റുമാരും സംസ്ഥാന ജില്ലാ ഭാരവാഹികളും ജോസഫിന്‍റെ സ്ഥാനാർഥിത്വത്തിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കുകയും ചെയ്തു. ഇതേ തുടർന്നാണ് പ്രശ്നങ്ങളുടെ ആരംഭം. പ്രശ്നങ്ങൾക്കൊടുവിലാണ് പി.ജെ.ജോസഫിനെ ഇടുക്കിയില്‍ യുഡിഎഫ് പൊതുസ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ തീരുമാനിക്കുന്നത്. മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുമായി രാത്രി കോഴിക്കോട് നടക്കുന്ന കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം ചര്‍ച്ചചെയ്യും.

OTHER SECTIONS