പി കെ ബഷീറിനെതിരെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി

By UTHARA.19 12 2018

imran-azhar

 

മലപ്പുറം :  പികെ ബഷീറിനെതിരെ  ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജിയുമായി വടുതല സ്വദേശി ശ്രീനാഥ് കെ വിശ്വാനാഥ്‌ . കെഎം ഷാജിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി കൊണ്ട് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ് എന്ന പികെ ബഷീർ  എംഎൽഎയുടെ പരാമർശത്തിനെതിരെ ആണ് കോടതിയലക്ഷ്യ ഹർജി നൽകിയത് .അഡ്വക്കേറ്റ് ജനറലിന്റെ പരിഗണനയിലാണ് അപേക്ഷ .മഞ്ചേശ്വരത്ത് നടന്ന യൂത്ത് ലീഗ് യോഗ്തതിലാണ്  വിവാദ പരാമർശം ഉന്നയിക്കപ്പെട്ടത് .കേരള നിയമസാ സമാജികൻ എന്ന ഉത്തരവാദിത്തമുള്ള പദവിയിലിരിക്കുന്ന ഒരു വ്യക്തിയിൽ നിന്നും ഇങ്ങനെ ഒരു പരാമർശം ഉണ്ടാകാൻ പാടില്ലാത്തതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ്  കോടതിയലക്ഷ്യ ഹർജി.

OTHER SECTIONS