കാര്യങ്ങള്‍ ബോധ്യപ്പെടുത്തി, സന്തോഷമുണ്ട്; സാക്ഷിയായാണ് ഇഡി വിളിപ്പിച്ചത് - പി.കെ. കുഞ്ഞാലിക്കുട്ടി

By സൂരജ് സുരേന്ദ്രന്‍.16 09 2021

imran-azhar

 

 

കൊച്ചി: ചന്ദ്രിക ദിനപത്രം സാമ്പത്തിക ക്രമക്കേട് കേസില്‍ ഇ.ഡിക്കു മുന്നില്‍ ഹാജരായതിനു പിന്നാലെ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അന്വേഷണ സംഘത്തിന് മുന്നിൽ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിച്ചു.

 

ഇങ്ങനെയൊരു അവസരം ലഭിച്ചത് നന്നായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തന്നെ സാക്ഷിയായാണ് വിളിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സാക്ഷി എന്ന നിലയ്ക്ക് ഒരു സ്റ്റേറ്റ്‌മെന്റ് എടുത്തു.

 

അത്രമാത്രമേ ഉള്ളൂ. വേറൊന്നും ഇല്ല. ആവശ്യമായ എല്ലാ രേഖകളും കൊടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

 

രാവിലെ 11 മണിക്ക് ഹാജരാകാനായിരുന്നു ഇഡി ആവശ്യപ്പെട്ടത്. എന്നാൽ വൈകിട്ട് നാല് മണിയോടെ അഭിഭാഷകനൊപ്പമാണ് അദ്ദേഹം ഹാജരായത്.

 

OTHER SECTIONS