അത് എന്റെ പിഴവ്; സിപിഎമ്മിന് പ്രതികാരപരമായ ഒരു നയവും ഇല്ലെന്ന് പി.കെ ശശി

By online desk .28 05 2020

imran-azhar

 

 

പാലക്കാട്:പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹിക്കുമെന്ന തന്റെ വാക്കുകളില്‍ തിരുത്തുമായി സി പി എം നേതാവും ഷൊര്‍ണൂര്‍ എം എല്‍ എയുമായ പി.കെ.ശശി. പാര്‍ട്ടിയില്‍ ചേരാന്‍ വന്നവര്‍ക്ക് ധൈര്യം പകരുന്നതിനിടെ സംഭവിച്ച നാക്കുപിഴയാണ് അതെന്നും സിപിഎമ്മിന് അത്തരത്തില്‍ പ്രതികാരപരമായ ഒരു നയവും ഇല്ലെന്നും പി കെ ശശി പറഞ്ഞു. തങ്ങള്‍ക്ക യാതൊരുവിധ പ്രതികാര ബുദ്ധിയുമില്ല വളരെ ക്ഷമയോടെയും വിവേകത്തോടെയും സംഭവങ്ങളെ നോക്കുകയും ഇടപെടുകയും ചെയ്യുന്നവരാണ് സിപിഎമ്മുക്കാര്‍ എന്നാല്‍ നാക്കുപിഴ സംഭവിച്ചതില്‍ ദുഖമുണ്ട്. ചില മാധ്യമങ്ങള്‍ അതിശയോക്തിപരമായി ആണ് സംഭവത്തെ കണ്ടത്. അത് തന്നെ അതിശയിപ്പിച്ചെന്നുമാണ് പികെ ശശിയുടെ വിശദീകരണം.

പാലക്കാട് കരിമ്പുഴയില്‍ മുസ്ലീം ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നവരോടായിരുന്നു സിപിഎമ്മിനെ വിശ്വസിച്ചു വരുന്നവരെ പാര്‍ട്ടി സംരക്ഷിക്കുമെന്നും എന്നാല്‍ പാര്‍ട്ടിയെ ചതിച്ചാല്‍ ദ്രോഹിക്കുമെന്നും ഇതാണ് പാര്‍ട്ടി നയമെന്നും പി.കെ. ശശി പറഞ്ഞത്.

 

OTHER SECTIONS