ലഡാക്കിൽ ചൈനീസ് സൈനികനെ പിടികൂടി; എത്തിയത് ചാരപ്രവർത്തിക്കോ?

By Web Desk.19 10 2020

imran-azhar

 

 

ശ്രീനഗർ: ലഡാക്കിലെ ദേംചോക്ക് മേഖലയില്‍ നിന്ന് ചൈനീസ് സൈനികനെ പിടികൂടി. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പി.എല്‍.എ.) സൈനികന്‍ വാങ് യ ലോങ്ങിനെയാണ് ഇന്ത്യൻ സുരക്ഷാ സേന പിടികൂടിയത്. ഇയാൾ ചാര പ്രവർത്തിക്കുവേണ്ടിയാണോ എത്തിയതെന്ന് അന്വേഷിച്ചു വരികയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ചുഷുല്‍ മോല്‍ദോയില്‍വെച്ച് ഇദ്ദേഹത്തെ ചൈനീസ് അധികൃതര്‍ക്ക് സുരക്ഷിതമായി കൈമാറും. പിടിയിലാകുമ്പോൾ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎല്‍എ) സൈനികന്റെ കയ്യിൽ സിവിൽ, സൈനിക രേഖകളുണ്ടായിരുന്നതായും വിവരമുണ്ട്. മെയ് മാസം മുതൽ ഇന്ത്യ ചൈന അതിർത്തിയിൽ ഇരു സൈന്യങ്ങളും തമ്മിൽ കടുത്ത സംഘർഷം നിലനിൽക്കുകയാണ്. ഗൽവാൻ താഴ്വരയിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.

 

OTHER SECTIONS