മോശം കാലാവസ്ഥ; അലാസ്‌കയില്‍ ചെറുവിമാനം തകര്‍ന്ന് വീണു; യാത്രക്കാര്‍ രക്ഷപ്പെട്ടു

By Anju N P.12 Jul, 2018

imran-azhar

 

ജുന്യു: അലാസ്‌കയിലെ പ്രിന്‍സ് ഓഫ് വെയില്‍സ് ദ്വീപിലെ മലനിരയില്‍ ചെറുവിമാനം തകര്‍ന്നു വീണു. 11 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നും ഇവരെ എല്ലാവരെയും രക്ഷപ്പെടുത്തിയതായും യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.യാത്രക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

 

മോശം കാലാവസ്ഥയത്തുടര്‍ന്നാണ് വിമാനം അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.സ്വകാര്യ ചാര്‍ട്ടര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.