By Aswany Bhumi.21 02 2021
വാഷിങ്ടൻ ∙ ഇരുന്നൂറിലധികം യാത്രക്കാരുമായി യുഎസിലെ ഡെൻവറിൽനിന്ന് പറന്നുയർന്ന വിമാനത്തിന് ആകാശത്ത് വെച്ച് എൻജിൻ
തകർച്ച.
യുണൈറ്റഡ് എയർലൈൻസിന്റെ വിമാനമാണ് ഹവായിലേക്കു പോകുന്നതിനായി പറന്നുയർന്ന ഉടനെ തകരാറിലായത്. വിമാനത്തിന്റെ ഒരു ഭാഗം അടർന്നു താഴേക്കു പതിച്ചെങ്കിലും സുരക്ഷിതമായി ലാൻഡിങ് നടത്തിയതായി അധികൃതർ അറിയിച്ചു.
ബോയിങ് 777–200 വിമാനത്തിൽ 231 യാത്രക്കാരും 10 ജീവനക്കാരുമാണ് ഉണ്ടായത്. എൻജിനിൽനിന്നു തീ ഉയർന്ന ഉടനെ വിമാനം താഴെയിറക്കി. ആർക്കും പരുക്കേറ്റിട്ടില്ലെന്ന് വിമാനക്കമ്പനി അറിയിച്ചു.
പൊട്ടിത്തെറിക്കു പിന്നാലെ ഞങ്ങൾ മരിക്കാൻ പോകുകയാണെന്നാണു തോന്നിയതെന്ന് യാത്രക്കാരനായ ഡേവിഡ് ഡെലൂഷ്യ യുഎസ് മാധ്യമത്തോടു പറഞ്ഞു.