കരിപ്പൂർ വിമാനാപകടം; വിമാനം വീണത് മുപ്പതടി താഴ്ചയിലേക്ക്, പൈലറ്റ് മരിച്ചു

By Sooraj Surendran.07 08 2020

imran-azhar

 

 

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. 30 അടി താഴ്ചയിലേക്കാണ് വിമാനം പതിച്ചത്. പൈലറ്റ് ഉൾപ്പെടെ രണ്ട് പേരാണ് അപകടത്തിൽ മരിച്ചത്. കാപ്റ്റന്‍ ദീപക് വസന്ത് ആണ് മരിച്ചത്. ഏഴേമുക്കാലിന് ലാൻഡ് ചെയ്യാനിരുന്ന എയർ ഇന്ത്യാ എക്സ്പ്രസാണ് അപകടത്തിൽ പെട്ടത്. 1344 ദുബായ് കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസാണ് വലിയ ദുരന്തത്തിനിരയായത്. ടേബിൾടോപ്പ് റൺവെ ആണ് വിമാനത്താവളത്തിലുള്ളത്.

 

മഴ കാരണം വിമാനം തെന്നിമാറിയതാകാമെന്നാണ് വിവരം. അപകടത്തിൽ ആശുപത്രിയിലെത്തിച്ചവരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. 177 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രാത്രി 8 മണിയോടെയാണ് സംഭവം. ശരീര ഭാഗങ്ങൾ അറ്റുപോയ നിലയിലാണ് പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്.

 

OTHER SECTIONS