303 ഇന്ത്യക്കാരുമായി എത്തിയ വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവച്ചു

ഇന്ത്യന്‍ യാത്രക്കാരുമായി യുഎഇയില്‍ നിന്ന് നിക്കാരഗ്വയിലേക്കു പോവുകയായിരുന്ന വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവച്ചു.

author-image
Web Desk
New Update
303 ഇന്ത്യക്കാരുമായി എത്തിയ വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവച്ചു

പാരിസ്: ഇന്ത്യന്‍ യാത്രക്കാരുമായി യുഎഇയില്‍ നിന്ന് നിക്കാരഗ്വയിലേക്കു പോവുകയായിരുന്ന വിമാനം ഫ്രാന്‍സില്‍ തടഞ്ഞുവച്ചു. 303 യാത്രക്കാരുമായി പോകുകയായിരുന്ന റുമാനിയന്‍ കമ്പനിയായ ലെജന്‍ഡ് എയര്‍ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള വിമാനമാണ് തടഞ്ഞുവച്ചത്.

മനുഷ്യക്കടത്താണെന്ന സംശയത്തെ തുടര്‍ന്നാണ് അധികൃതര്‍ തടഞ്ഞത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.

 

india france world news