കൊച്ചിയിലെ മോഡലുകളുടെ മരണം: കരുതിക്കൂട്ടിയ കൊലപാതകം, ബലാത്സംഗ ശ്രമം നടന്നെന്ന് രാജ്യസഭയില്‍ സുരേഷ് ഗോപി എം.പി.

By സൂരജ് സുരേന്ദ്രന്‍.20 12 2021

imran-azhar

 

 

ന്യൂ ഡൽഹി: കൊച്ചിയിൽ പ്രമുഖ മോഡലുകളായ അൻസി കബീറും, അഞ്ജന ഷാജനും വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവം കരുതിക്കൂട്ടി നടത്തിയ കൊലപാതകമെന്ന് രാജ്യസഭയില്‍ സുരേഷ് ഗോപി എം.പി.

 

മോഡലുകളെ ബലാത്സംഗം ചെയ്യാൻ ശ്രമം നടന്നെന്നും, ഇത് തടഞ്ഞ് രക്ഷപ്പെടുന്നതിനിടെ പിന്തുടർന്നെത്തി കൊലപ്പെടുത്തിയതാണെന്നും സുരേഷ് ഗോപി ആരോപിച്ചു.

 

കേരളത്തില്‍ ലഹരിമാഫിയയും സര്‍ക്കാര്‍ ഏജന്‍സികളും അവിശുദ്ധ കൂട്ടുകെട്ടിലാണെന്നും സുരേഷ് ഗോപി രാജ്യസഭയിൽ തുറന്നടിച്ചു.

 

ഇതിന് മുൻപും മോഡലുകളുടെ മരണം കൊലപാതകമാണെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു.

 

കൊച്ചിയിലെ നമ്പർ 1 ഹോട്ടലിലെ നിർണായക തെളിവുകൾ അടങ്ങിയ ഡിവിആർ നഷ്ടപ്പെട്ടതടക്കം കൂട്ടിവായിക്കുമ്പോൾ കൊലപാത ശ്രമമാണ് നടന്നതെന്ന സംശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നതും.

 

ഇതിനിടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

 

OTHER SECTIONS